വംശനാശ  ഭീഷണി  നേരിടുന്ന  വൃക്ഷങ്ങളുടെ  തൈകൾ  കൈമാറി   പതിനെട്ടാമത്  വിദ്യാർഥികളുടെ    സംസ്ഥാനതല ജൈവവൈവിധ്യ  കോൺഗ്രസ്സിന്  തുടക്കമായി

 

ജൈവവൈവിധ്യ ബോർഡിൻറെ 20 സാർഥക   വർഷങ്ങളെ പ്രതിനിധീകരിക്കുന്ന 20 വൃക്ഷത്തൈകൾ  ഗവൺമെൻറ് കോളേജ് ഫോർ വിമെൻ, ജൈവവൈവിധ്യ  ക്ലബ്ബിന് കൈമാറിക്കൊണ്ട്  പതിനെട്ടാമത് വിദ്യാർത്ഥികളുടെ സംസ്ഥാനതല ജൈവവൈവിധ്യ   കോൺഗ്രസിന് തുടക്കമായി. കോളേജിലെ  ബോട്ടണി  വിഭാഗത്തിൽ   വച്ച്    മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം സി ദത്തൻ ഉദ്ഘാടനം ചെയ്ത  പരിപാടിയിൽ ബോർഡ് അംഗം ഡോക്ടർ  എ. വി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കോളേജ്  പ്രിൻസിപ്പൽ  ഡോ. വി  ഉമാജ്യോതി  ആശംസ  അറിയിച്ചു .   സംസ്ഥാന ജൈവവൈവിധ്യ  ബോർഡിൻറെ മെമ്പർ സെക്രട്ടറി ഡോക്ടർ വി  ബാലകൃഷ്ണൻ സ്വാഗതവും ജൈവവൈവിധ്യ ബോർഡ് സീനിയർ റിസർച്ച് ഓഫീസർ ഡോക്ടർ അഖില എസ് നായർ നന്ദിയും രേഖപ്പെടുത്തി.

തദവസരത്തിൽ വംശനാശഭീഷണി നേരിടുന്ന ചെറുപുന്ന, പൊങ്ങ,  കാരപ്പൊന്ന്,  പാലോടൻ   ഞാവൽ, കരിങ്ങാലി,  ചെന്തുരുണി,  എണ്ണപ്പയിൻ എന്നിവ ഉൾപ്പെടെ ഇരുപതിനം  തനത് വൃക്ഷത്തൈകൾ ആണ് ഗവൺമെൻറ് വിമൻസ് കോളേജിന് കൈമാറിയത്. വിദ്യാർത്ഥികളുടെ പതിനെട്ടാമത് സംസ്ഥാനതല ജൈവവൈവിധ്യ  കോൺഗ്രസ്സിൻ്റെ പ്രബന്ധങ്ങളുടെ സംഗ്രഹം ‘ പത്മശ്രീ എംസി ദത്തൻ പ്രകാശനം ചെയ്തു. ജില്ലാതലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സീനിയർ ജൂനിയർ, കോളേജ് വിഭാഗങ്ങളിലെ പ്രോജക്ട് അവതരണ വിജയികളും, സീനിയർ ജൂനിയർ വിഭാഗങ്ങളിലായി പുരയുടെ ജൈവവൈവിധ്യ സംരക്ഷണ മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടിയ വിജയികളും   സംസ്ഥാനതല അവതരണ മത്സരനങ്ങളിൽ   പങ്കെടുത്തു. സമ്മേളനത്തിൽ സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനങ്ങൾ ബോർഡ്  അംഗവും ചീഫ്   വൈൽഡ് ലൈഫ് വാർഡനുമായ ഡോ . പ്രമോദ്  ജി . കൃഷ്ണൻ   ഐ. എഫ്. എസ്.  അവർകൾ വിതരണം ചെയ്തു.

വിജയികളുടെ വിവരങ്ങൾ: 

ജൂനിയർ വിഭാഗം പെയിൻറിംഗ്

               ഒന്നാം സ്ഥാനം: ഭാഗ്യശ്രീ രാജേഷ്, ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ കണ്ണൂർ.

               രണ്ടാം സ്ഥാനം:  ശ്രിജിൽ എസ്.,സെൻ്റ് തോമസ് കോൺവെൻറ് എച്ച്എസ്എസ് ഒലവക്കോട്, പാലക്കാട്. 

സീനിയർ പെയിൻറിംഗ്

            ഒന്നാം സ്ഥാനം: ഹർഷ പ്രമോദ്, കണ്ണൂർ, 

            രണ്ടാം സ്ഥാനം: മാനസമീര, ജിജിഎച്ച്എസ്എസ്, ഹരിപ്പാട്

 ജൂനിയർ പെൻസിൽ ഡ്രോയിങ് 

         ഒന്നാംസ്ഥാനം: ശ്രീഹരി പി ആർ കടച്ചിറ എച്ച്എസ്എസ് കണ്ണൂർ, 

         രണ്ടാം സ്ഥാനം: ദേവിയാൻ കെ ജി യു പി എസ് പെരിഞ്ഞനം,തൃശൂർ, 

 സീനിയർ പെൻസിൽ ഡ്രോയിങ് 

        ഒന്നാം സ്ഥാനം; ഇനിയ  എ, സെൻറ് ആൻസ് ജിഎച്ച്എസ്എസ് കോട്ടയം.

        രണ്ടാം സ്ഥാനം: തീർത്ഥ എസ് ജി എച്ച്എസ്എസ് നീലേശ്വരം.

 ജൂനിയർ വിഭാഗം പുരയിട ജൈവവൈവിധ്യ സംരക്ഷണം.

          ഒന്നാം സ്ഥാനം: അശ്വ ഘോഷ് സി ആർ, ജി എച്ച്എസ്എസ് ചായോത്ത്,  

        രണ്ടാം സ്ഥാനം: മറിയ ജോളി, ഗവൺമെൻറ് യുപിഎസ് പുളിയന്നൂർ 

സീനിയർ പുരയിട ജൈവ വൈവിധ്യ അവതരണം

           ഒന്നാം സ്ഥാനം: നിരഞ്ജന, സി ജി എച്ച്എസ്എസ്, വടക്കഞ്ചേരി, 

         രണ്ടാം സ്ഥാനം: കൃഷ്ണ ബി., ജെ. എൻ.വി. ആലപ്പുഴ 

 ജൂനിയർ പ്രോജക്ട് പ്രസന്റേഷൻ

          ഒന്നാം സ്ഥാനം: ഇവാന മേരി പഞ്ഞിക്കാരൻ & അമേയ രാജ്,  സെൻ്റ് തെരേസാസ്, എഐഎച്ച്എസ്
                                എസ്, കണ്ണൂർ, 

        രണ്ടാം സ്ഥാനം: സാറ ജിജോ & മിയാന അൽഫോൻസ അജൻ, സെൻറ് ജോസഫ്സ് ഇ എം എച്ച്എസ്എസ് തൃക്കാക്കര 

സീനിയർ പ്രോജക്ട് പ്രസന്റേഷൻ 

          ഒന്നാം സ്ഥാനം: അലൈന സി എസ് & ആര്യൻ ഉണ്ണി കെ. സെൻറ് ജോസഫ്സ് ഇഎംഎച്ച്എസ്എസ് തൃക്കാക്കര , 

         രണ്ടാം സ്ഥാനം:  അശ്വതി സി & നിയ അനിയാസ് എം കെ, കെ കെഎം എച്ച്എസ്എസ് ചീക്കോട്  

 കോളേജ് വിഭാഗം പ്രൊജക്റ്റ് അവതരണ  മത്സരം: 

          ഒന്നാം സ്ഥാനം: സനാഗ്രേസ് & ആഗ്‌ന ബിനോയ്, കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിയോൺമെൻറ്
                                    സയൻസ് തൃശൂർ, 

          രണ്ടാം സ്ഥാനം: ആൽബിൻ സണ്ണി & ആതിര ആർ. ഗവൺമെൻറ് കോളേജ് കാസർഗോഡ്.