Consultation On Agrobiodiversity In A Changing Climate

Guarding Custodian Farmlands for
Climate Adaptation and Resilience

Side event

International Conference on Climate Adaptation and Resilience (CARE-25)

Bridging Science, Innovation and Communities

കാർഷിക ജൈവവൈവിധ്യ സംരക്ഷണവും മാറുന്ന കാലാവസ്ഥയും” എന്ന വിഷയത്തിൽ അന്തർദേശീയ കൺസൽട്ടേഷൻ മീറ്റിങ്ങും പാനൽ ചർച്ചയും സംഘടിപ്പിച്ചു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്,  കാർഷിക ജൈവവൈവിധ്യ സംരക്ഷണവും മാറുന്ന കാലാവസ്ഥയും എന്ന വിഷയത്തിൽ അന്തർദേശീയ കൺസൽട്ടേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) യിലെ അറ്റ്മോസ്ഫെറിക് സയൻസ് വകുപ്പും, എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനുമായി  ചേർന്ന് 2025 മാർച്ച് 24ന്  കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സെമിനാർ ഹാളിൽ വെച്ചാണ് മീറ്റിംഗ്  സംഘടിപ്പിച്ചത്.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ ആർ വി വർമ്മ  പരിപാടിയുടെ  ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ ഡോ. റെജിൻ ആൻഡേഴ്സൺ, റിസർച്ച് ഡയറക്ടർ, ഫ്രിഡ്ജോഫ് നാൻസൻ ഇൻസ്റ്റിറ്റ്യൂട്ട്, നോർവേ, മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസുരക്ഷയ്ക്കും കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തിനും ‘Community Seed Bank’കളുടെ പ്രസക്തിയും പ്രാധാന്യവും വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി ഡോ. റെജിൻ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ, വിവിധ ജില്ലകളില്‍ നിന്നും  തെരെഞ്ഞെടുക്കപ്പെട്ട, തനത് ജൈവവൈവിധ്യ സംരക്ഷകരായ കർഷകർ, ഗവേഷകര്‍,  വിദഗ്ധർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ 60 ഓളം പേർ പങ്കെടുത്തു. കേരളത്തിലെ തനത് ജൈവവൈവിധ്യ സംരക്ഷക കർഷകരുടെ ഒരു കൺസോർഷ്യം രൂപീകരിക്കുക എന്നത് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഒരു പ്രധാന ലക്ഷ്യം ആണ് എന്ന് ബോർഡ് ചെയർമാൻ ഡോ.എൻ. അനിൽകുമാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.  ജൈവവൈവിധ്യ സംരക്ഷക കർഷകരുടെ പാരമ്പര്യ അറിവുകൾ ഡോക്യുമെൻറ് ചെയ്യപ്പെടേണ്ടതും, പുതു തലമുറയ്ക്ക് കൈമാറ്റം ചെയ്യേണ്ടതാണെന്നും അത് വഴി തനത്  വിത്ത് അറിവുകള്‍ സംരക്ഷിക്കപ്പെടുവാനും, ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുവാനും കഴിയുമെന്ന്  ഡോ. ആർ. വി. വർമ്മ ഉത്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.  

കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുവാനും അഭിമുഖീകരിക്കാനും  കാലാവസ്ഥാ ലഘൂകരണം (climate mitigation), കാലാവസ്ഥാ പൊരുത്തപ്പെടൽ (climate adaptation), കാലാവസ്ഥാ പ്രതിരോധം (climate resilience) എന്നിവയിലൂടെ സാധിക്കുമെന്നും  ഇതിനായി കേരളത്തിലെ കാർഷിക രംഗം സജ്ജമാകണമെന്നും  സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. സി ജോർജ്ജ് തോമസ്  ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.  

 ഡോ ഷക്കീല വി., ഡയറക്ടർ, എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ, വയനാട്, ഡോ സി കെ പീതാംബരൻ, മുൻ റിസർച്ച് ഡയറക്ടർ, കേരള കാർഷിക സർവകലാശാല, തൃശ്ശൂർ ഡോ. ജിജി ജോസഫ്, പ്രൊഫസ്സർ, കേരള കാർഷിക സർവകലാശാല, ഡോ. രാജി നമ്പൂതിരി, കേരള കാർഷിക സർവകലാശാല, ഡോ. സി കെ ഷാജു, ഡോ. ദീപ എന്നിവർ സംസാരിച്ചു. ഡോ. അഖില എസ് നായർ സീനിയർ റിസർച്ച് ഓഫീസർ, കെ.എസ്. ബി.ബി. സ്വാഗതം ആശംസിക്കുകയും ഡോ. കെ. ശ്രീധരൻ, റിസർച്ച് ഓഫീസർ, കെ.എസ്. ബി.ബി. ചടങ്ങിൽ നന്ദി അറിയിക്കുകയും ചെയ്തു.