ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം മുതുതല ഗ്രാമ പഞ്ചായത്ത് പുറത്തിറക്കി.
പാലക്കാട് ജില്ലയിലെ PBR രണ്ടാം ഭാഗം തയ്യാറാക്കി പ്രകാശനം ചെയ്യുന്ന ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ആണ് മുതുതല. 29.07.2024 ന് മുതുതല ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ PBR രണ്ടാം ഭാഗം പ്രകാശനം നടത്തിയത് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, DBCC ചെയർപേഴ്സണുമായ ശ്രീമതി. കെ. ബിനുമോൾ അവർകൾ ആണ്. ചടങ്ങിന് ബഹു. മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, BMC ചെയർപേഴ്സണുമായ ശ്രീ. ആനന്ദ വല്ലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ്, ജില്ലാ കോർഡിനേറ്റർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് PBR രണ്ടാം ഭാഗം പ്രവർത്തന റിപ്പോർട്ട് അവതരണം ബിഎംസി കോർഡിനേറ്റർ നടത്തി. മുതുതല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും, ബിഎംസി സെക്രട്ടറിയുമായ ശ്രീ. സുരേഷ് കുമാർ നന്ദി പറഞ്ഞു