സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജൈവവൈവിധ്യ പരിപാലന സമിതികൾക്ക് വേണ്ടിയുള്ള പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി തയ്യാറാക്കൽ- സംസ്ഥാനതല പരിശീലന പരിപാടി 24/07/24 ന് തിരുവനന്തപുരം തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വച്ചു സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രഥൻ യു കേൾക്കർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കെ എസ് ബി ബി ബോർഡ് മെമ്പർ ശ്രീ. കെ വി ഗോവിന്ദൻ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും, ഡോ.കെ സതീഷ് കുമാർ, ഡോ. ടി എസ് സ്വപ്ന, ഡോ. കെ ടി ചന്ദ്രമോഹനൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡന്റുമാരും സെക്രട്ടറിമാരും ബിഎംസി കൺവീനർമാരും ശില്പശാലയിൽ പങ്കെടുത്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി ബാലകൃഷ്ണൻ പ്രസ്തുത പരിപാടിക്ക് സ്വാഗതം ആശംസിക്കുകയും ഡോ. സി എസ് വിമൽ കുമാർ പ്രസ്തുത ചടങ്ങിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു