പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം – ഇരിട്ടി നഗരസഭ

ഇരിട്ടി നഗരസഭയുടെ പുതുക്കിയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ ശ്രീ.കെ.വി. ഗോവിന്ദൻ നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ശ്രീ സായ് കൃഷ്ണ IAS (Asst. Collector) നിർവ്വഹിച്ചു. പി.ബി. ആർ രണ്ടാം ഭാഗം നാൾ വഴി- ശ്രീ. അശോകൻ വിവരിച്ചു. തുടർന്ന് ഡോ.ഗീതാനന്ദൻ എൻ.എസ്.എസ് കുട്ടികൾക്കും, വാർഡ് കൗസിലർമാർ, എന്നിവർക്ക് ജൈവ വൈവിധ്യവും അവ സംരക്ഷിക്കേണ്ട ആവശ്യകത എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൻ പരിപാടിക്ക് അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു.