WORLD ENVIRONMENT DAY 2024

 

ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കേരള സർവകശാല സസ്യ ശാസ്ത്ര വകുപ്പുമായി ചേർന്ന് മരുഭൂവൽക്കരണത്തെയും വരൾച്ചയും പ്രതിരോധിക്കാനായി ഭൂപ്രകൃതി പുനസ്ഥാപിക്കുക എന്ന ആശയം മുൻനിർത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ സസ്യശാസ്ത്ര വിഭാഗം സെമിനാർ ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജൈവവൈവിധ്യ ബോർഡ് മെമ്പർ ഡോ. കെ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള സർവകശാല സസ്യശാസ്ത്ര വിഭാഗം മേധാവി ഇ എ സിറിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അജയകുമാർ വർമ്മ പരിസ്ഥിതി ദിന സന്ദേശവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഡോ എൻ മോഹനൻ വിഷയ അവതരണം ( റെഡ് ലിസ്റ്റിംഗ് ഓഫ് പ്ലാൻസ് ) നിർവഹിച്ചു. സസ്യ ശാസ്ത്ര വിഭാഗം അധ്യാപികയും ജൈവവൈവിധ്യ ബോർഡ് മെമ്പറുമായ ഡോ .ടി. എസ് സ്വപ്ന സ്വാഗതവും കെ എസ് ബി ബി സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ നന്ദിയും അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന മധുകാ ബാലകൃഷ്ണാനി വൃക്ഷത്തൈ, ദിനാചരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യബോർഡ് റിസർച്ച് ഓഫീസർ ഡോ. ശ്രീധരൻ കെ, ജില്ലാ കോർഡിനേറ്റർ ശ്രീമതി അക്ഷയ അനിൽ, സസ്യശാസ്ത്ര വിഭാഗം അധ്യാപകർ അനധ്യാപകർ മറ്റു ജീവനക്കാർ, വിദ്യാർഥികൾ, ഗവേഷകർ അടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

 

 

സംസ്ഥാനതല പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം കലക്ടർ നിർവഹിച്ചു:
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ( കെ എസ് ബി ബി) ആഭിമുഖ്യത്തിൽ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ: വിമെൻസ് കോളേജിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. പരിസ്ഥിതിയുടെയും പ്രകൃതിയിടെയും സംരക്ഷണത്തിന് പുതുതലമുറ സജീവമായി ഇടപെടണമെന്ന് കലക്ടർ പറഞ്ഞു. സാമൂഹിക മാറ്റത്തിനും പരിസ്ഥിതിയുടെ സംരക്ഷണത്തിനും ഓരോ വ്യക്തിയും തങ്ങളുടെ സ്വഭാവ രീതികളിൽ മാറ്റം വരുത്തി മറ്റുള്ളവർക്ക് കൂടി പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പലും കെ എസ് ബി ബി അംഗവുമായ ഡോ. കെ റ്റി ചന്ദ്രമോഹൻ, കെ എസ് ബി ബി അംഗം കെ വി ഗോവിന്ദൻ, പ്രൊ: കണ്ണൂർ യൂണിവേഴ്സിറ്റി, എ സാബു, കോളേജ് എൻ എസ് എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ: കെ പി നിതീഷ്, കെ എസ് ബി ബി ജില്ലാ കോ -ഓർഡിനേറ്റർ എ സുഹദ എന്നിവരും പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി കലക്ടറും കുട്ടികളും ഉദ്ഘാടന പരിപാടിയിൽ സന്നിഹിതരായവരും കോളേജ് ക്യാമ്പസിൽ അശോക മരത്തിൻ്റെ തൈകൾ നടുകയും ചെയ്തു.

 

 

വിവിധ ജില്ലകളില്‍ നടന്ന പരിപാടികള്‍….