International Day for Biological Diversity 2024

Theme: “Be part of the Plan

Venue: KTDC Grand Chaithram Hotel, Thampanoor

Date: 22nd May 2024

 

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മേയ് 22 ന് സംസ്ഥാന ജൈവവൈവിധ്യ ബോര്ഡും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ‘കേരളത്തിന്റെ ജൈവാധിനിവേശ നിയന്ത്രണ മാര്ഗ്ഗ നിര്ദ്ദേശങ്ങള്‘ എന്ന വിഷയത്തില് ഏകദിന ശില്പ്പശാല സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യബോര്ഡ് നേരത്തേ സംഘടിപ്പിച്ച ‘ജൈവാധിനിവേശം’ എന്ന ദേശീയ സെമിനാറില് ഉരുത്തിരിഞ്ഞ ശുപാര്ശകള്ക്ക് തുടര്ച്ചയായാണ് ശില്പ്പശാല സംഘടിപ്പിച്ചത്.
മെയ് 22 ന് തിരുവനന്തപുരത്ത് കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രം ഹോട്ടലില് സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് ചെയര്മാന് ഡോ. യു. രത്തന് കേല്ക്കര് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ബോര്ഡ് അംഗം ശ്രീ. കെ.വി. ഗോവിന്ദന്റെ അദ്ധ്യക്ഷതയില് നടന്ന ഉദ്ഘാടന സമ്മേളനത്തില് ജൈവവൈവിധ്യ ബോര്ഡ് തയാറാക്കിയ സംസ്ഥാനത്തിന്റെ കരട് ജൈവാധിനിവേശ നിയന്ത്രണ മാര്ഗ്ഗ നിര്ദ്ദേശങ്ങള് ബോര്ഡിന്റെ മെമ്പര് സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് അവതരിപ്പിച്ചു. തുടര്ന്ന് കരട് നയത്തില് വന, കാര്ഷിക, ജല ആവാസവ്യവസ്ഥകളില് ജൈവാധിനിവേശ സ്വാധീനം സംബന്ധിച്ച് ഗ്രൂപ്പ് ചര്ച്ചയും, പാനല് അവതരണവും നടന്നു. ബോര്ഡ് അംഗം ഡോ. കെ.സതീഷ്‌കുമാര്, ഡോ.എസ്. രാജശേഖരന്, ഡോ.ടി സാബു, ഡോ.ഹൃദീക്, ഡോ.സി.കെ പീതാംബരന് തുടങ്ങിയവര് സന്നിഹിതരായിരുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് അംഗങ്ങള്, ജൈവവൈവിധ്യ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന വകുപ്പ് പ്രതിനിധികള്, ജൈവവൈവിധ്യപരിപാലന സമിതി പ്രതിനിധികള്, വിഷയ വിദഗ്ദ്ധര്, സംസ്ഥാന ജൈവവൈവിധ്യ ബോര്ഡിന്റെ വിര്ച്വല് കേഡര് അംഗങ്ങള് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു. ജൈവവൈവിധ്യ ബോര്ഡ് മെമ്പര് സെക്രട്ടറി ഡോ. വി ബാലകൃഷ്ണന് സ്വാഗതവും ബോര്ഡ് അംഗം ഡോ. ടി.എസ് സ്വപ്ന നന്ദിയും രേഖപ്പെടുത്തി.
ജൈവവൈവിധ്യ ദിനാചരണം 2024 ന്റെ ഭാഗമായി എല്ലാ ജില്ലകളിലും, ബി.എം.സി യുടെ നേതൃത്വത്തില് ഓരോ ജില്ലയിലെയും ഒരു പ്രധാന കാവ് തിരഞ്ഞെടുക്കുകയും, പ്രസ്തുത കാവില് ജൈവവൈവിധ്യ പഠനം, ജൈവ അധിനിവേശ നിയന്ത്രണം, ശുചീകരണം എന്നീ പ്രവര്ത്തനങ്ങള് നടപ്പിലാക്കുന്നതിനുമായി കാവിനു കാവലായ് പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.