കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ ജൈവവൈവിധ്യ പരിപാലന സമിതിയുടെ പ്രവർത്തനങ്ങൾക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ‘നാഷണൽ റെക്കോർഡ് സർട്ടിഫിക്കേഷൻ’ ദാനവും, സ്പീഷീസ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലണ്ടർ പ്രകാശനവും 27.02.24 നു കാസർഗോഡ് സിറ്റി ടവറിൽ വച്ചു നടന്നു. ജില്ലയിലെ മുഴുവൻ ബി എം സി കളെയും പ്രതിനിധീകരിച്ചു അംഗങ്ങൾ പങ്കെടുത്തു. ജൈവവൈവിധ്യ ബോർഡ്‌ മെമ്പർമാരായ ശ്രീ.കെ വി ഗോവിന്ദൻ, ഡോ കെ ടി ചന്ദ്രമോഹനൻമെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി കെ സജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ കോർഡിനേറ്റർ അഖില വി എം നന്ദി പറഞ്ഞു.