കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും, കേരള സർവ്വകലാശാല സസ്യശാസ്ത്ര വകുപ്പും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. വംശനാശഭീഷണി നേരിടുന്ന അപൂർവ്വ സസ്യങ്ങളുടെ സംരക്ഷണ പരിപാടിയാണ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ജൂൺ 5 തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് കേരള സർവ്വകലാശാല വളപ്പിലെ ജൈവവൈവിധ്യ പാർക്കിൽ വച്ചാണ് പരിപാടി നടന്നത്. അതീവ വംശനാശഭീഷണി നേരിടുന്ന കാവിലിപ്പ (Madhuca diplostemon) വൃക്ഷത്തൈ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗങ്ങളായ ഡോ കെ . സതീഷ്‌കുമാർ, ഡോ. ടി എസ്. സ്വപ്ന, സസ്യശാസ്ത്രവിഭാഗം മേധാവി ഡോ. ഇ.എ. സിറിൽ എന്നിവർ ചേർന്ന് നട്ടുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രദേശത്തു് വംശനാശഭീഷണി നേരിടുന്ന കുളമാവ്, കരിമരം പോലുള്ള വൃക്ഷ തൈകളുടെ നടീലും പരിപാടിയുടെ ഭാഗമായി നടന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം ഡോ. കെ സതീഷ്‌കുമാർ പരിസ്ഥിതി ദിനസന്ദേശം നൽകി. സംസ്ഥാന ജൈവവൈവിധ്യബോർഡിൽ നിന്നും പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി.എസ്. വിമൽ കുമാർ, സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ, റിസർച്ച് ഓഫീസർ ഡോ. ശ്രീധരൻ കെ. എന്നിവരും, സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകരായ ഡോ. ഷിബു രാജ് എസ്., ഡോ. രാധാമണി., ഡോ. സുഹറ ബീവി, ഡോ ബിന്ദു ആർ. നായർ എന്നിവരും, കൊല്ലം എസ് എൻ കോളേജ് അദ്ധ്യാപകൻ ഡോ വിലാഷ് വി.യും , സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികളും, ഗവേഷകരും അടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.