International Day for Biological Diversity 2023 Date: 22.05.2023 @ Kerala Sahithya Academy, Thrissur |
|
കാവ് സംരക്ഷണത്തിന് പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തും, മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ 2023 അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ‘കാവ് സംരക്ഷണം- ജനപങ്കാളിത്തത്തിലൂടെ’ എന്ന വിഷയത്തില്‍ 2023 മെയ് 22-ാം തീയതി തൃശ്ശൂര്‍ കേരളസാഹിത്യ അക്കാദമിയില്‍ വെച്ച് സംസ്ഥാനതല ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ്ജ് തോമസ് അധ്യക്ഷനായ ചടങ്ങില്‍ ബഹു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു. കാവ് സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവവൈവിധ്യ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തുന്ന വിവരവും ബഹുമാനപ്പെട്ട മന്ത്രി പ്രഖ്യാപിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ശ്രീ. കെ.വി. ഗോവിന്ദന്‍ സ്വാഗതം ആശംസിച്ചു. കാവുകള്‍ സംബന്ധിച്ച ലഘുലേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ. പി.കെ.ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ഡയറക്ടര്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍ ഡോ. ശ്യാം വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തി. ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ.കെ.സതീഷ്‌കുമാര്‍ ആമുഖ അവതരണം നടത്തി. ഡോ. ടി.കെ.ഹൃദീക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, ശ്രീമതി. എം.എല്‍. റോസി, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ശ്രീ. പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ്, അഡി. പി.സി.സി.എഫ്, വനം വകുപ്പ് & മെമ്പര്‍, കെ.എസ്.ബി.ബി, ഡോ. സന്തോഷ്‌കുമാര്‍. എ.വി, പ്രൊഫ. കോളേജ് ഓഫ് ഫോറസ്ട്രി, കേരള അഗ്രി. യൂണിവേഴ്‌സിറ്റി, ഡോ. വി.ബാലകൃഷ്ണന്‍, ഡി.വൈ.എസ്.പി, കേരള പോലീസ്, ശ്രീ. കെ.വി ഗോവിന്ദന്‍, മെമ്പര്‍, കെഎസ്.ബി.ബി എന്നിവര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് കെ.എസ്.ബി.ബി സാമ്പത്തിക സഹായം നല്‍കി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന 6 കാവുകളുടെ ബി.എം.സി തല റിപ്പോര്‍ട്ട് അവതരണം നടത്തി. ശ്രീ ആയിരവല്ലി ക്ഷേത്രക്കാവില്‍ മാത്രം കാണുന്ന എക സസ്യത്തില്‍ നിന്നും അടുത്ത തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പി.എച്ച്.ഡി ഫെല്ലോഷിപ്പോടുകൂടി ഗവേഷണം നടത്തുന്ന കൊല്ലം ശ്രീനാരായണ കോളേജിലെ ഗവേഷക വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായ നന്ദു. കൃഷ്ണന്‍ അപൂര്‍വ ഇനം ഇലിപ്പമരം (Maduca deplostemon, കാവിലിപ്പ) ത്തിന്റെ തൈകള്‍ ഉല്പാദിപ്പിച്ചത് വിതരണം ചെയ്തു. തുടര്‍ന്ന് കാവുസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി. ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉരുതിരിഞ്ഞ വിഷയങ്ങള്‍ ക്രോഡീകരിച്ച് ഡോ.കെ.ടി.ചന്ദ്രമോഹനന്‍, മെമ്പര്‍, കെ.എസ്.ബി.ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഡോ.വിമല്‍ കുമാര്‍.സി.എസ്, കൃതജ്ഞത അറിയിച്ചു യോഗം അവസാനിച്ചു. |