കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ധന സഹായത്തോടെ  അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്ര കോമ്പൗണ്ടിൽ  തയ്യാറാക്കിയ ബയോഡൈവേഴ്സിറ്റി പാർക്കിന്റെയും , ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം, പ്രാദേശീക ജൈവവൈവിധ്യ കർമ്മപദ്ധതി പ്രകാശനം ബഹു. പുരാവസ്തു റെജിസ്ട്രേഷൻ വകുപ്പ് മന്ത്രി
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. പ്രാദേശീക ജൈവവൈവിധ്യ പദ്ധതി റിപ്പോർട്ട്
ഡി.പി.സി അംഗമായ ശ്രീ കെ വി ഗോവിന്ദൻ ബഹു. മന്ത്രിയ്ക്ക്  കൈമാറി. ജില്ലാ DMO, ജില്ലാ പഞ്ചായത് അംഗം ,വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, എന്നിവർ ആശംസകൾ നേർന്നു. അഞ്ചരക്കണ്ടി ബിഎംസി പ്രസിഡന്റ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സെക്രട്ടറി സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ചടങ്ങിന് നന്ദി പറഞ്ഞു.