പ്രാദേശിക ജൈവവൈവിധ്യ പരിപാലന കര്‍മ്മപദ്ധതി തയ്യാറാക്കല്‍ (LBSAP)
കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെയാണ് ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുള്ളത്. പി.ബി.ആറിലെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രാദേശികതല കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനാവശ്യമായ അറിവുകളുടെ ഒരു പ്രധാന രേഖയായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആയതിനാല്‍, ഓരോ ബി.എം.സി.യും പി.ബി.ആറിനെ ആസ്പദമാക്കി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡുമായി കൂടിയാലോചിച്ച് പ്രാദേശികതല ജൈവവൈവിധ്യ പരിപാലന കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പിലാക്കണമെന്ന് സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങള്‍ 2008, ചട്ടം 20(15) ല്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക ജൈവവൈവിധ്യ പരിപാലന കര്‍മ്മപദ്ധതി (LBSAP) തയ്യാറാക്കുതിനുള്ള പദ്ധതിയ്ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2022-23 കാലയളവില്‍ തുടക്കം കുറിച്ചത്.
പ്രാദേശിക ജൈവവൈവിധ്യത്തിന്റെ സ്ഥിതിവിവരങ്ങളെക്കുറിച്ച് അവസ്ഥാവിശകലനം നടത്തി, പ്രശ്‌നങ്ങളും പരിഹാരങ്ങളും തിരിച്ചറിഞ്ഞുകൊണ്ട്, ജൈവവൈവിധ്യ സംരക്ഷണത്തിനും പരിപാലനത്തിനും പരിപോഷണത്തിനും വേണ്ടിയുള്ള കര്‍മ്മപദ്ധകള്‍ പ്രാദേശികതലത്തില്‍ തയ്യാറാക്കുന്നതിനുള്ള രീതിശാസ്ത്രവും ഫോറങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ മാര്‍ഗ്ഗരേഖ ബി.എം.സി. കള്‍ക്കുവേണ്ടി 2022ല്‍ ബോര്‍ഡ് തയ്യാറാക്കുകയുണ്ടായി. 2022-23, 2023-24, 2024-25 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലായി ബോര്‍ഡിന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ തിരഞ്ഞെടുത്ത 74 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബി.എം.സി. കളുടെ മേല്‍നോട്ടത്തില്‍ പ്രാദേശികതല ജൈവവൈവിധ്യ പരിപാലന കര്‍മ്മപദ്ധതി (LBSAP) തയ്യാറാക്കി വരുന്നു.
ബി.എം.സി. കള്‍ തയ്യാറാക്കിയ LBSAP ഡോക്യുമെന്റുകള്‍: