റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (RKI)
 
പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം
 

 

 

 

 

 

കേരള  സംസ്ഥാന  സര്‍ക്കാരിന്റെ  റീബില്‍ഡ്  കേരള  ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന  'പമ്പാനദിതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി' - യുടെ ഉദ്ഘാടനം ബഹുഃ. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.
പത്തനംതിട്ട ജില്ലയിലെ റാന്നി, ഇലന്തൂര്‍,   കോയിപ്പുറം, എന്നീ ബ്ലോക്കുകളിലായി റാന്നി പെരുനാട്, നാറാണമൂഴി, വടശ്ശേരിക്കര , വെച്ചൂച്ചിറ, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി,   റാന്നി,   ചെറുകോല്‍,   കോഴഞ്ചേരി,   അയിരൂര്‍   എന്നീ   പത്ത് പഞ്ചായത്തുകളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.   പ്രാഥമിക ഘട്ടത്തില്‍ 94 ഇനത്തില്‍   പെട്ട   സസ്യജാതികള്‍   മഹാത്മാ   ഗാന്ധി  ഗ്രാമീണ   തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെ പമ്പ നദീ തീരങ്ങളില്‍ നട്ടു പിടിപ്പിക്കുന്നതിനായാണ് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്.
 
പ്രകൃതിയുമായി  ബന്ധപ്പെട്ടുള്ള  പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍  അവ  നടത്തുന്ന പ്രദേശത്തിന് അനുയോജ്യമാം വിധം പരിസ്ഥിതി സൗഹൃദവും, പ്രസ്തുത പ്രദേശത്തിന്റെ ഭൂപ്രകൃതിയ്ക്കും ആവാസവ്യവസ്ഥയ്ക്കും യോജിച്ച രീതിയിലുമായിരിക്കണമെന്ന് 2018 ല്‍ കേരളം നേരിട്ട മഹാപ്രളയത്തെ തുടര്‍ന്ന് യു.എന്‍. നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.  ഈയൊരാശയം മുന്നില്‍ കണ്ടുകൊണ്ട് നടപ്പാക്കുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ആബാലവൃദ്ധം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
 
റാന്നി ബ്ലോക്ക്   പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന    ഉദ്ഘാടന ചടങ്ങില്‍ ബഹുഃ. റാന്നി എം എല്‍ എ ശ്രീ രാജു എബ്രഹാം അധ്യക്ഷ സ്ഥാനം വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ഡോ. ഉഷ ടൈറ്റസ് ഐ.എ.എസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മുഖ്യ അതിഥിയായ ആറന്മുള എം എല്‍ എ  ശ്രീമതി വീണ ജോര്‍ജ്, എം ജി എന്‍ ആര്‍ ജി എസ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ എ എസ്, എന്നിവര്‍    ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് റാന്നി ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി  ഗിരിജ  മധു,       ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ ശ്രീ ജെറി സാം മാത്യു, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ  അഡ്വ.  ആര്‍  കൃഷ്ണകുമാര്‍,  റാന്നി  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീമതി ശശികല രാജശേഖരന്‍, റാന്നി പെരുനാട്   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബീന സജി, റാന്നി അങ്ങാടി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് ബി. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോസഫ് കുര്യാക്കോസ്, നാറാണമൂഴി      ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്    ശ്രീ  മോഹന്‍  രാജ്  ജേക്കബ്, വെച്ചൂച്ചിറ   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോസമ്മ സക്കറിയ, റാന്നി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാലന്‍ എന്‍ വി.,   ചെറുകോല്‍ ഗ്രാമപഞ്ചായത്ത്   പ്രസിഡണ്ട്   ശ്രീമതി  വത്സമ്മ  എബ്രഹാം, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ശ്യാം മോഹന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.   സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ശ്രീ കെ വി ഗോവിന്ദന്‍ കൃതഞ്ജത രേഖപ്പെടുത്തി.


ഉദ്ഘാടനം  

Video- RKI Project- Pampa River Rejuvenation 

 
Ayiroor Gramapanchayat  
Cherukol Gramapanchayat  
Kozhencherry Gramapanchayat    

 

 

 

                                                         Tree Planting at Angadi  Panchayat

Ranni Angadi Panchayat- More Photos

 

                                                          Tree Planting at Pazhavangadi  Panchayat

Pazhavangadi Panchayat-More Photos

 

                                                             Tree Planting at Ranni Panchayat

 

Ranni Panchayat- More Photos                                           

 

                                            Tree Planting at Vadasserikkara Panchayat

 Vadasserikkara Panchayat- More Photos       

 

                                                                Tree Planting at Ayiroor  Panchayat

Ayiroor Panchayat-More Photos                           

 

Tree Planting at Vechoochira Panchayat

   Vechoochira Panchayat- More Photos

                                                     

                                                     Tree Planting at  Naranammoozhy Panchayat                                                     

 
 
 

Naranammoozhy Panchayat- More Photos                                                           

 
 
                                                             Tree Planting at  Perunad Panchayat      

Perunad Panchayat-More Photos                                                                 

                                                 

Tree Planting at  Kozhencherry  Panchayat   

 Kozhencherry Panchayat- More Photos

 

                                                                   Tree Planting at  Cherukol Panchayat    

 Cherukol Panchayat- More Photos