പ്രധാന താള്‍

ഭൂമിയിലെ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും വൈവിധ്യവും വ്യത്യസ്ഥതയുമാണ് ജൈവവൈവിധ്യം. ഇത് മൂന്ന് തലത്തില്‍ കാണപ്പെടുന്നു – ജനിതക വൈവിധ്യം, സ്പീഷീസുകളുടെവൈവിധ്യം, ആവാസ വ്യവസ്ഥകളുടെ വൈവിധ്യം.

ജൈവവൈവിധ്യം;ഭക്ഷണം, ഇന്ധനം, പാര്‍പ്പിടം, ഔഷധം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന  ഒന്നാണ്. വനങ്ങള്‍, നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍, സമുദ്രം, തുടങ്ങിയ പ്രകൃതി ആവാസവ്യവസ്ഥകള്‍ മുതല്‍ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും വരെ ജൈവവൈവിധ്യം വ്യത്യസ്തമായ തോതില്‍ കാണപ്പെടുന്നു. വന്യസസ്യങ്ങളും, ജന്തുക്കളും മുതല്‍ക്ക് നാടന്‍ വിളയിനങ്ങളും, നാടന്‍കന്നുകാലിയിനങ്ങളുമൊക്കെ ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്.