2014-15 സാമ്പത്തിക വര്‍ഷത്തില്‍ 65 ഗ്രാമപഞ്ചായത്തുകള്‍, 5 മുനിസിപ്പാലിറ്റികള്‍, 2 കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ ആകെ 72 തദ്ദേശ സ്ഥാപനങ്ങളില്‍ പി.ബി.ആര്. തയ്യാറാക്കുന്നതിനുവേണ്ട പരിശീലനം ബോര്‍ഡ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലെ പി.ബി.ആര്. തയ്യാറാക്കല്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ എല്ലാ ബി.എം.സി.കളിലും പി.ബി.ആര്. പൂര്‍ത്തിയാക്കിയ ആദ്യ ജില്ല വയനാടാണ്.